Site iconSite icon Janayugom Online

ബലക്ഷയം; കോട്ടയം നഗരത്തിലെ ആകാശപ്പാതയുടെ മേല്‍ക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ബലക്ഷയത്തെതുടര്‍ന്ന് കോട്ടയം നഗരത്തിലെ ആകാശപ്പാതയുടെ മേല്‍ക്കൂര പൊളിച്ചുനീക്കണമെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ഇരുമ്പെടുക്കാത്ത് പൈപ്പുകള്‍ വേഗം നീക്കം ചെയ്യണമെന്നും പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറല്‍ എന്‍ജിനീയറിംങ് റിസര്‍ച്ച് സെന്റര്‍ എന്നിവ നടത്തിയ ബലപരിശോധിനാ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ ബലപരിശോധന നടത്തിയത്. ബലക്ഷയത്തെ തുടര്‍ന്ന് അടിസ്ഥാന തൂണുകള്‍ ഒഴികെ മേല്‍ക്കൂര മുഴുവന്‍ നീക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2015 ഡിസംബര്‍ 22ന് ആണ് ആകാശപ്പാതയുടെ നിര്‍മാണം ആരംഭിച്ചത്. പദ്ധതിക്ക് 5.18 കോടി രൂപ അനുവദിച്ചു. 

Exit mobile version