തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന എണ്ണ, പൂജാ സാമഗ്രികള്‍ ഗുണനിലവാരം ഇല്ലാത്തവയും കൃത്രിമമായി ഉണ്ടാക്കുന്നവയുമാണെന്ന് ജസ്റ്റിസ് കെ ടി ശങ്കരന്‍ സുപ്രീം കോടതിയെ അറിയിച്ചു. റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി ഹൈക്കോടതി ദേവസ്വം ബെഞ്ചിന് കൈമാറാനും സുപ്രീം കോടതി ഉത്തരവായി.
ക്ഷേത്രങ്ങളിലേക്ക് പൂജാ സാധനങ്ങള്‍ കേന്ദ്രീകൃതമായി വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവ് ജസ്റ്റിസ് വി രാമസുബ്രമണ്യം അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി. പൂജാ സാമഗ്രികളുടെ ഗുണനിലവാരം ഉള്‍പ്പെടുള്ള വിഷയങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ജസ്റ്റിസ് കെ ടി ശങ്കരനെ ചുമതലപ്പെടുത്തിയത്.
English Summary: report was submitted about the quality of pooja items in supreme court
You may also like this video