വരുണ്‍ഗാന്ധി ബിജെപി വിടുമെന്ന് റിപ്പോര്‍ട്ട്. പിലിഭിത്തില്‍ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍വരുണ്‍ ഗാന്ധി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി ഇത്തവണ വരുണിന് സീറ്റ് നിഷേധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.ഏറെ നാളായി കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തുള്ള വരുൺ ഗാന്ധി ക്ക് ബിജെപി ഇത്തവണ സീറ്റു നിഷേധിക്കുമെന്ന് നേരെത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ഒരു കുടുംബത്തിന് ഒരു സീറ്റ് തീരുമാനം കർശന മായി നടപ്പാക്കാൻ എന്നപേരിൽ പിലിഭിത്തിൽ, വരുൺ ഗാന്ധിയെ മാറ്റി, ഉത്തർ പ്രദേശ് മന്ത്രി സഞ്ജയ് സിംഗ് ഗാംഗ്വാറിനെ സ്ഥാനാർഥി ആക്കാനാണ് ബിജെപി യുടെ നീക്കം. ഈ സാഹചര്യത്തിൽ പിലിഭിത്തിൽ സമാജ്വാദി പാർട്ടി ടിക്കറ്റിൽ വരുൺ ഗാന്ധി മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ പ്രാഥമിക ധാരണ ആയെന്നാണ് വിവരം. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ ഇടപെടലും ഇതിൽ ഉണ്ടെന്നാണ് സൂചന.
1999 മുതൽ മേനക ഗാന്ധിയുടെ കൈവശമുള്ള പിലിഭിത്തി സീറ്റിൽ, 59% ത്തിലേറെ വോട്ടുകൾ നേടിയാണ് വരുൺ ഗാന്ധി വിജയിച്ചത്. വരുൺ ഗാന്ധിയെ മത്സരിപ്പിക്കുന്നതിലൂടെ ബിജെപിപ്പ് കനത്ത പ്രഹരമേൽപ്പിക്കാമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ കണക്ക് കൂട്ടൽ. പിലിഭിത്തിലെ റാലിയിൽ കേന്ദ്ര- സംസ്ഥാന പദ്ധതികളെ കുറിച്ച് പരാമർശിക്കാതിരുന്ന വരുൺ ഗാന്ധി ജയ് ശ്രീ റാം, ഭാരത് മാതാ മുദ്രാവാക്യം മാത്രം കേട്ട് വോട്ട് ചെയ്യരുതെന്നും, മധുര വാക്കുകൾ പറഞ്ഞു വഞ്ചിക്കുന്നവരല്ല ഗാന്ധി കുടുംബമെന്നും പറഞ്ഞിരുന്നു.
English Summary:
Reportedly Varun Gandhi to leave BJP; There is a possibility of contesting from Pilibhit on Samajwadi Party ticket
You may also like this video: