Site iconSite icon Janayugom Online

രക്ഷപ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടില്ല: കിണറ്റില്‍ വീണ കരടി ചത്തു

karadikaradi

മണിക്കൂറുകള്‍നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടി ചത്തു. രക്ഷാശ്രമങ്ങള്‍ക്കിടെ കരടി തിരിച്ച് വെള്ളത്തില്‍ വീണത് മരണത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നരമണിക്കൂറോളം വെള്ളത്തില്‍ മുങ്ങിക്കിടന്നതും മരണകാരണമായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റില്‍ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് കരടി കിണറ്റില്‍ വീണത്. 

സമീപത്തുള്ള വനത്തില്‍ നിന്നാണ് കരടി എത്തിയതെന്നാണ് വിവരം. അരുണിന്റെ അയല്‍വാസിയുടെ വീട്ടിലെ രണ്ട് കോഴികളെ കരടി പിടികൂടിയിരുന്നു. മൂന്നാമത്തെ കോഴിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കോഴി പറന്ന് കിണറ്റിന് സമീപത്തെത്തി. ഇതിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കരടി കിണറ്റില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് അരുണ്‍ വന്ന് നോക്കുമ്പോഴാണ് കിണറ്റില്‍ കരടിയെ കണ്ടത്. വനം വകുപ്പിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സംഘം എത്തി രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. 

Eng­lish Summary:Rescue efforts were unsuc­cess­ful: the bear fell into the well and died

You may also like this video

Exit mobile version