Site iconSite icon Janayugom Online

രക്ഷാദൗത്യം 4ാം ദിനം

floodflood

വയനാട് ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തിലുള്ള രക്ഷാദൗത്യം 4ാം ദിവസമെത്തി.മുണ്ടക്കൈയിലും ചൂരല്‍മലയിലും തിരച്ചില്‍ തുടരുകയാണ്.മുണ്ടക്കൈ,ചൂരല്‍മല മേഖലകളെ 6 സോണുകളായി തിരിച്ചാണ് തെരച്ചില്‍ നടക്കുന്നത്.ചാലിയാര്‍ പുഴയില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് പ്രത്യേക തെരച്ചില്‍ നടത്തും.

ചാലിയാര്‍ പുഴയോരത്തെ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.അട്ടമല-ആറന്‍മല സോണ്‍-1,മുണ്ടക്കൈ-സോണ്‍2,പുഞ്ചിരിമട്ടം സോണ്‍3,വെള്ളാര്‍മല വില്ലേജ് റോഡ്-സോണ്‍4,GVHSS വെള്ളാര്‍മല‑സോണ്‍5,ചൂരല്‍മല പുഴയുടെ അടിവാരം-സോണ്‍6 എന്നിങ്ങനെയാണ് സോണുകള്‍ തിരിച്ചിരിക്കുന്നത്.ഇത്വരെ കണ്ടെത്തിയ മൃതദേഹങ്ങളില്‍ 49 എണ്ണം കുട്ടികളുടേതാണ്.കൂടുതല്‍ ദൗത്യസംഘം തെരച്ചിലിനായി ഇന്ന് ദൗത്യമേഖലയില്‍ എത്തും.ചാലിയാര്‍ പുഴയില്‍ ബോട്ടിലാണ് തെരച്ചില്‍ നടത്തുന്നത്.ഹെലികോപ്റ്ററും തെരച്ചിലിനായി സജീവമാണ്.

Eng­lish Summary;Rescue Mis­sion Day 4
You may also like this video

Exit mobile version