Site iconSite icon Janayugom Online

നായ്ക്കളുടെ സ്വഭാവത്തില്‍ മാറ്റം വരാന്‍ കാരണം കോവിഡെന്ന് ഗവേഷകര്‍

കോവിഡ് കാലം നായ്ക്കളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്തിയതായി മൃഗസംരക്ഷണ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. ലോക്ക്ഡൗൺ കാലത്ത് പലരും നായ്ക്കളെ വളർത്താൻ തുടങ്ങിയെങ്കിലും തെരുവുനായ്ക്കൾ സ്വൈരവിഹാരം നടത്തി. ലോക്ക്ഡൗണിൽ തെരുവുനായ്ക്കൾ മനുഷ്യരുമായി ഇടപഴകുന്നത് കുറഞ്ഞു. 

ഹോട്ടലും കടകളും പൂട്ടിക്കിടന്നതിനാൽ ഭക്ഷണം കിട്ടാത്തവയിൽ പ്രകോപന സ്വഭാവം വളർന്നിരിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. ലോക്ക്ഡൗൺ പിൻവലിച്ചതിനെ തുടർന്ന് തിരക്കേറിയപ്പോൾ ഇവ മനുഷ്യരോട് പ്രകോപനം കാണിക്കാൻ തുടങ്ങി. സംഘം ചേർന്നവ കടികൂടിയതിനാൽ പേവിഷബാധ കൂടുതൽ നായ്ക്കളിലേക്ക് പടർന്നിരിക്കാനുള്ള സാദ്ധ്യതയുമുണ്ട്. ലോക്ക്ഡൗൺ കാലത്ത് കൗതുകത്തിനായി നായ്ക്കളെ പരിപാലിച്ചവർ പിന്നീട് അവയെ ഉപേക്ഷിച്ചതും വിനയായി. 

പൊതുസ്ഥലങ്ങളിൽ തള്ളുന്ന ഇറച്ചിക്കടകളിലെ പച്ചയിറച്ചി മാലിന്യവും അവയുടെ സ്വഭാവത്തിൽ മാറ്റമുണ്ടാക്കിയെന്നാണ് കണക്കുകൂട്ടൽ. മനുഷ്യരുമായുള്ള നിരന്തര സമ്പർക്കവും സസ്യാഹാരവും കഴിച്ചിരുന്ന നായ്ക്കൾക്ക് ഇപ്പോൾ പച്ചയിറച്ചി അവശിഷ്ടം സുലഭമാണ്. വേവിച്ചതിനേക്കാൾ പച്ചയിറച്ചി ഇവയിലെ മൃഗീയതയെ ഉണർത്തിയെന്നാണ് വിലയിരുത്തൽ. 

Eng­lish Summary:Researchers say that covid is the rea­son for the change in the behav­ior of dogs
You may also like this video

Exit mobile version