സംസ്ഥാനത്ത എയ്ഡഡ് സ്ക്കൂളുകളില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളില്‍ നിയമനങ്ങള്‍ നടത്തുന്നതിന് സംസ്ഥാനതലത്തില്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം സമയ ബന്ധിതമായി നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സെലക്ഷന്‍ കമ്മിറ്റഇ രൂപീകരിക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ദത്ത എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ ഫണ്ട് കൈപറ്റുന്ന സ്ക്കൂള്‍ മാനേജ്മെന്‍റുകള്‍ സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാന്‍ ബാധ്യസ്ഥാരാകുന്ന രീതിയിലുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം .സംസ്ഥാനത്തെ 4925 എയിഡഡ് സ്‌കൂൾ മാനേജ്‌മെന്റുകളിൽ 2845 മാനേജ്‌മെന്റുകൾ ഭിന്നശേഷി വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള തസ്‌തികകളുടെ വിശദാംശങ്ങൾ സംസ്ഥാനസർക്കാരിന് കൈമാറിയിരുന്നു. 2845 മാനേജ്‌മെന്റുകൾ നൽകിയ കണക്കുകൾ പ്രകാരം മൊത്തം 3023 തസ്‌തികകൾ ഭിന്നശേഷി വിഭാഗക്കാർക്കായി സംവരണം ചെയ്‌തിട്ടുണ്ട്. ഇതിൽ 580 തസ്‌തികകളിൽ നിയമനം നടത്തിയിട്ടുണ്ട്. ഭിന്നശേഷി വിഭാഗക്കാർക്കായി സംവരണം ചെയ്‌തിട്ടുള്ള 2443 തസ്‌തികകളിൽ നിയമനം നടത്തേണ്ടതുണ്ട്.
ഇതിൽ 1501 തസ്‌തികകളിൽ മാനേജർമാർ പൊതുവിഭാഗത്തിലുള്ള ആളുകളെ നിയമിച്ചിട്ടുണ്ട്. 942 തസ്‌തികകൾ ഒഴിഞ്ഞുകിടപ്പുണ്ട്. ഭിന്നശേഷി വിഭാഗക്കാർക്ക് സംവരണം ചെയ്തിട്ടുള്ള തസ്‌തികകളുടെ വിശദാംശങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ അറിയിക്കണമെന്ന് സംസ്ഥാനസർക്കാർ മാനേജ്‌മെന്റുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതേതുടർന്നാണ്, 2845 മാനേജ്‌മെന്റുകൾ തസ്‌തികകളുടെ വിശദാംശങ്ങൾ നൽകിതയത്. എന്നാൽ, സർക്കാർ നിർദേശത്തിന് എതിരെ ചില മാനേജർമാർ കേരളാഹൈക്കോടതിയെ സമീപിച്ചു. ഭിന്നശേഷി സംവരണ വ്യവസ്ഥകൾ പ്രകാരം നിയമനം നടത്താൻ മാനേജ്‌മെന്റുകളിൽ സമ്മർദ്ദം ചെലുത്തരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. വിവിധ അധ്യാപകതസ്‌തികകളിൽ നിയമിക്കാൻ അർഹരായ ഭിന്നശേഷി വിഭാഗക്കാരായ 1040 പേർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് എംപ്ലോയ്‌മെന്റ് ഡയറക്ടർ അറിയിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണിജോർജ് നൽകിയ സത്യവാങ്ങ്‌മൂലത്തിൽ കോടതിയെ അറിയിച്ചു.
ഈ സത്യവാങ്ങ്‌മൂലം പരിഗണിച്ച ശേഷമാണ് ഭിന്നശേഷി തസ്‌തികകളിലെ സംവരണത്തിനായി സംസ്ഥാനതലത്തിൽ സെലക്ഷൻ കമ്മിറ്റികൾ രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ഭിന്നശേഷി വിഭാഗക്കാരെ നിയമിക്കാൻ ആവശ്യമായ തസ്‌തികകളുള്ള സാഹചര്യത്തിൽ സംവരണം ചെയ്യപ്പെട്ട തസ്‌തികകളിൽ നിയമനം നൽകിയിട്ടുള്ളവരെ പിരിച്ചുവിടേണ്ടതില്ലെന്ന നിർദേശം സുപ്രീംകോടതി ആവർത്തിച്ചിട്ടുണ്ട്. ഈ രീതിയിൽ നിയമനം ലഭിച്ചവരുടെ നിയമനത്തെ ബാധിക്കാത്ത രീതിയിൽ ഭിന്നശേഷി വിഭാഗക്കാരുടെ നിയമനം സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമിക്കണമെന്നും കോടതി പറഞ്ഞു. ജനുവരി രണ്ടിന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. സംസ്ഥാനസർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത്‌മുത്തുരാജും സ്‌റ്റാൻഡിങ്ങ്‌കോൺസൽ സി കെ ശശിയും
English Summary:
Reservation for differently abled in aided schools: Supreme Court orders formation of selection committee for appointments
You may also like this video: