Site iconSite icon Janayugom Online

സംവരണം നിര്‍ത്തലാക്കണം: ഹര്‍ജികള്‍ തള്ളി; ഹര്‍ജി നല്‍കിയതിന് അരലക്ഷം പിഴ

രാജ്യത്തെ സംവരണം നിര്‍ത്തലാക്കണമെന്നും ജാതി വ്യവസ്ഥ പുനഃക്രമീകരിക്കണമെന്നും ആവശ്യങ്ങളുയര്‍ത്തി ഒരേ വ്യക്തി സമര്‍പ്പിച്ച രണ്ട് പൊതുതാല്പര്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഇരു ഹര്‍ജികളിലും 25,000 രൂപ വീതം പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു. അഡ്വക്കേറ്റ് സച്ചിൻ ഗുപ്ത സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജികളിലാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരുടെ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. 

നിലവിലുള്ള സംവരണം എടുത്തു മാറ്റണമെന്നും പകരം സംവിധാനം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയുടെ പിഴ തുക സുപ്രീം കോടതിയുടെ സാമൂഹിക ക്ഷേമ ഫണ്ടിലേക്ക് രണ്ടാഴ്ചക്കകം അടയ്ക്കാനും ജാതി വ്യവസ്ഥ പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയുടെ പിഴ തുക സുപ്രീം കോടതി ബാര്‍ അസോസിയേഷനില്‍ അടയ്ക്കാനുമാണ് ഉത്തരവ്.
സുപ്രീം കോടതി നടപടികളെ അവഹേളിക്കുന്നതാണ് ഹര്‍ജികളെന്ന് കോടതി വിലയിരുത്തി. 

Eng­lish Sum­ma­ry: Reser­va­tion should be abol­ished: peti­tions dis­missed; Half a lakh fine for fil­ing a petition

You may also like this video

Exit mobile version