Site iconSite icon Janayugom Online

സഞ്ജയ് മല്‍ഹോത്ര റിസര്‍വ് ബാങ്ക് ഗവര്‍ണര്‍; ബുധനാഴ്ച ചുമതലയേല്‍ക്കും

റിസർവ് ബാങ്ക് ഗവർണർ റിസര്‍വ് ബാങ്ക് ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്രയെ നിയമിച്ചു. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ ആണ് . നിലവില്‍ റവന്യു സെക്രട്ടറിയാണ്. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. ബുധനാഴ്ച ചുമതല ഏറ്റെടുക്കും. ശക്തികാന്ത ദാസ വിരമിക്കുന്ന ഒഴിവിലാണ് രാജസ്ഥാന്‍ കേഡര്‍ ഉദ്യോഗസ്ഥനായ സഞ്ജയ് മല്‍ഹോത്രയെ നിയമിച്ചത്.

 

ധനകാര്യ, നികുതി വകുപ്പുകളുമായി ബന്ധപ്പെട്ട് ഏറെക്കാലത്തെ പ്രവര്‍ത്തന പരിചയമുണ്ട്. ജി എസ് ടി കൗണ്‍സിലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാണ്‍പൂര്‍ ഐഐടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ മല്‍ഹോത്ര യു എസിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി.

Exit mobile version