Site iconSite icon Janayugom Online

പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്

തുടര്‍ച്ചയായ നാലാം തവണയും അടിസ്ഥാന പലിശ നിരക്കുകളില്‍ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. ബാങ്ക് വായ്പകള നേരിട്ട് ബാധിക്കുന്ന റിപ്പോ റേറ്റില്‍ 50 ബിപിസ് അഥവാ 0.5% വര്‍ധന വരുത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഇതോടെ റിപ്പോ നിരക്ക് 5.90 ശതമാനത്തിലേക്ക് ഉയര്‍ന്നു. ആറംഗ പണനയ സമിതിയുടെ (എംപിസി) യോഗത്തില്‍ അഞ്ച് അംഗങ്ങളാണ് തീരുമാനത്തെ പിന്തുണച്ചതെന്നും ഗവര്‍ണര്‍ അറിയിച്ചു. രാവിലെ മുംബൈയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ പുതിയ പണനയം പ്രഖ്യാപിച്ചത്. ഭവനവായ്പ അടക്കമുള്ളവയുടെ ഇഎംഐ നിരക്കുകളിൽ ഇനിയും വർധനയുണ്ടാകും. ബാങ്കുകൾ ഉടൻ തന്നെ വിവിധ വായ്പകളുടെ പലിശനിരക്ക് വർധന പ്രഖ്യാപിക്കും.

Eng­lish Summary:Reserve Bank hikes inter­est rates
You may also like this video

Exit mobile version