Site iconSite icon Janayugom Online

പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്; റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

പലിശ നിരക്കിൽ ഇത്തവണയും മാറ്റം വരുത്താതെ റിസർവ് ബാങ്ക്. നിരക്ക് 6.50 ശതമാനമായി ആയി തുടരുമെന്ന് പണനയ സമിതിയുടെ യോഗത്തിന് ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ആർബിഐ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. മറ്റു നിരക്കുകളിലും മാറ്റമില്ല. ഇത് നാലാം തവണയാണ് ആർബിഐയിൽ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നത്. ജിഡിപി വളർച്ച സംബന്ധിച്ച നിഗമനത്തിലും പണപ്പെരുപ്പ പ്രവചനത്തിലും മാറ്റം വരുത്തിയിട്ടില്ല.

പണപ്പെരുപ്പം അടക്കമുള്ള കാര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് റിപ്പോ നിരക്ക് നിലനിർത്താൻ യോഗം തീരുമാനിച്ചതെന്ന് ഗവർണർ പറഞ്ഞു. പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉയര്‍ത്തിയ സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്), മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) എന്നിവയും യഥാക്രമം 6.25 ശതമാനത്തിലും 6.75 ശതമാനത്തിലും തുടരും. അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ ലഭ്യമാക്കുന്ന ബുള്ളറ്റ് റീപേയ്‌മെന്റ് സ്വര്‍ണ വായ്പാ പദ്ധതിയുടെ പരിധി നാല് ലക്ഷമാക്കി ഉയര്‍ത്തി. നിലവില്‍ രണ്ട് ലക്ഷമാണ് വായ്പാ പരിധി.

Eng­lish Sum­ma­ry: Reserve Bank with­out chang­ing inter­est rates; The repo rate will remain at 6.5 percent

You may also like this video:

Exit mobile version