Site icon Janayugom Online

ലോകജനതയുടെ ചെറുത്തുനിൽപ്പ് മാത്രമാണ് യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള മാർഗ്ഗം: രാജാജി മാത്യു തോമസ്

rajaji

ഐക്യരാഷ്ട്രസഭയ്ക്ക് പോലും തീരുമാനങ്ങൾ നടപ്പിലാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ലോകജനതയുടെ ചെറുത്തുനിൽപ്പ് മാത്രമാണ് യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള മാർഗ്ഗമെന്ന് സിപിഐ ദേശീയ കൗണ്‍സിലംഗവും ജനയുഗം പത്രാധിപരുമായ രാജാജി മാത്യു തോമസ് പറഞ്ഞു. ‘പലസ്തീൻ — അധിനിവേശവും പ്രതിരോധവും’ എന്ന വിഷയത്തിൽ കുഴിക്കാട്ടുശ്ശേരി ഗ്രാമിക ചർച്ചാവേദി സംഘടിപ്പിച്ച പൊതുസംവാദത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെയും ഇസ്രയേലിലെയും ജനങ്ങൾക്കിടയിൽ യുദ്ധവിരുദ്ധ വികാരം ശക്തിപ്പെട്ടു വരുന്നുണ്ട്. ഇസ്രയേലിൽ അദാനിക്കുള്ള വാണിജ്യ താല്പര്യങ്ങളാണ് ഇന്ത്യയുടെ ഇസ്രയേൽ അനുകൂല നിലപാടിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ചാലക്കുടി ടൗൺ ജുമാ മസ്ജിദ് ഇമാം കെ എസ് ഹുസൈൻ ബാഖവി, വെള്ളാങ്ങല്ലൂർ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ഷെറൻസ് ഇളംതുരുത്തി എന്നിവർ പ്രഭാഷണം നടത്തി. പ്രൊഫ. കുസുമം ജോസഫ് മോഡറേറ്ററായിരുന്നു. അഭി തുമ്പൂർ, കെ സി ഹരിദാസ്, ഫാ. ജോൺ കവലക്കാട്ട്, മോഹൻ ചെറായി, പി ടി വിത്സൻ, സി യു ശശീന്ദ്രൻ, അഡ്വ. ഇ കെ ബാബുരാജ്, ശ്രീധരൻ കടലായിൽ, എം എ ബാബു, സി എ ആന്റണി, കെ കെ ബൈജു, വി ആർ മനുപ്രസാദ്, ടി പി സുരേന്ദ്രൻ, ലാലു അയ്യപ്പൻകാവ് എന്നിവർ സംവാദത്തിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Resis­tance of the world’s peo­ple is the only way to end wars: Raja­ji Matthew Thomas

You may also like this video

Exit mobile version