Site iconSite icon Janayugom Online

അവശ്യവസ്തുക്കളുടെ വിതരണം പുനഃസ്ഥാപിക്കുക ലക്ഷ്യം: റെനില്‍ വിക്രമസിംഗെ

രാജ്യത്തെ അവശ്യവസ്തുക്കളുടെ വിതരണം പുനഃസ്ഥാപിക്കുകയാണ് മുന്‍ഗണനയെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പെട്രോള്‍, ഡീസല്‍, വെെദ്യുതി തുടങ്ങി അവശ്യവസ്തുക്കളുടെ വിതരണം പുനഃസ്ഥാപിക്കുന്നതിനായുള്ള പ്രതിസന്ധി പരിഹാരത്തിനാണ് മുന്‍ഗണനയെന്നും വിക്രമസിംഗെ വ്യക്തമാക്കി. 

പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ ഓഫീസിന് മുന്നിലുള്ള പ്രതിഷേധം തുടരാൻ അനുവദിക്കും. പ്രതിഷേധക്കാര്‍ തയാറാണെങ്കില്‍ അവരുമായി ചര്‍ച്ച നടത്തുമെന്നും ­റെനി­ല്‍ വിക്രമസിംഗെ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നാല്‍ സധെെര്യം നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ ഒരു സീറ്റ് മാത്രമുള്ള സാഹചര്യത്തില്‍, പ്രധാനമന്ത്രി സ്ഥാനം നിലനിര്‍ത്താനാകുമോ എന്ന് മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് ആ ഘട്ടത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്കാകുമെന്ന് വിക്രമസിംഗെ പറഞ്ഞു. 

ഇന്ത്യയുമായി അടുത്ത സഹകരണം തുടരാന്‍ ആഗ്രഹിക്കുന്നതായി വിക്രമസിംഗെ കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയ്ക്ക് ഇന്ത്യ നല്‍കിയ സഹായങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി അറിയിക്കുന്നതായും വിക്രമസിംഗെ പറഞ്ഞു. അതേസമയം, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് അറിയിച്ച് ശ്രീലങ്കയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍. പുതിയ പ്രധാനമന്ത്രിയെ നിയമിച്ചതുകൊണ്ട് മാത്രം കാര്യമില്ല. പ്രസിഡന്റും രാജിവച്ചു പുറത്തുപോകണം. രാജ്യത്തെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 

Eng­lish Summary:Restoration of sup­ply of essen­tial com­modi­ties Objec­tive: ranil wickramasinghe
You may also like this video

Exit mobile version