കോവിഡ് വ്യാപനത്തെ തുടർന്ന് സ്പെഷ്യൽ ട്രെയിനുകളായും റിസർവ് കോച്ചുകളായും മാത്രം ഓടിയിരുന്ന തീവണ്ടികളിൽ ജനറൽ കോച്ചുകൾ പുനസ്ഥാപിക്കുന്നു.
ദക്ഷിണ റെയിൽവേക്ക് കീഴിലുളള 23 തീവണ്ടികളിൽ തിങ്കളാഴ്ച മുതൽ ജനറൽ കോച്ചുകൾ ആരംഭിക്കാനാണ് തീരുമാനം. നവംബർ 10 മുതൽ ആറ് ജനറൽ കോച്ചുകൾ പുനസ്ഥാപിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
റിസർവേഷനില്ലാതെ യാത്ര ചെയ്യാവുന്ന തരത്തിൽ ട്രെയിനുകളിൽ ഇന്ന് മുതൽ സീസൺ ടിക്കറ്റിൽ യാത്ര ചെയ്യാം. എക്സ്പ്രസ് ട്രെയിനുകളിലെ ജനറൽ കോച്ചുകളിലാണ് ഇന്നു മുതൽ സീസൺ ടിക്കറ്റുകൾ പുനസ്ഥാപിക്കുന്നത്.
ഇന്നു മുതൽ അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം ഇൻ മൊബൈൽ പ്രവർത്തനസജ്ജമാവും. ടിക്കറ്റ് കൗണ്ടറുകളും സാധാരണപോലെ പ്രവർത്തിക്കും.
2020 മാർച്ച് 24‑ന് ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ സീസൺ ടിക്കറ്റുകളിൽ 20 ദിവസം സഞ്ചരിക്കാൻ ബാക്കിയുണ്ടായിരുന്നെങ്കിൽ പുതുക്കുമ്പോൾ അവ പുനഃസ്ഥാപിച്ചു കിട്ടും.
ENGLISH SUMMARY: Restoring general coaches on trains
YOU MAY ALSO LIKE THIS VIDEO