Site icon Janayugom Online

പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം വൈകിട്ടോടെ; തുടര്‍നടപടികള്‍ ഏകോപിപ്പിക്കും: മന്ത്രി

നിപ പരിശോധനക്കായി പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വൈകിട്ടോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. മരിച്ചവരുമായി സമ്പർത്തിലേർപ്പെട്ടവരെ കണ്ടെത്തി റിസ്ക് അനുസരിച്ച് പട്ടികപ്പെടുത്തും. ജില്ലയിലാകെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

കോഴിക്കോട് നിപ്പ ലക്ഷണങ്ങളോടെ രണ്ട് പേർ മരിച്ച സാഹചര്യത്തിൽ തുടർ നടപടികൾ ഏകോപ്പിപ്പിക്കുന്നതിനായാണ് ആരോഗ്യ മന്ത്രി വീണ ജോർജ് കോഴിക്കോട് എത്തിയത്. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലയിൽ എത്തി. നിപ്പ രോഗം ഔദ്യോഗികമായി സ്ഥിരികരിച്ചില്ലെങ്കിലുംപ്രാഥമികമായ മുന്നൊരുക്കമാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്നു മന്ത്രി പറഞ്ഞു. നിപയാണോയെന്ന് സ്ഥിരീകരിക്കാനായി പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിളുകൾ അയച്ചു. ഇന്ന് വൈകിട്ട് അതിൻറെ ഫലം പുറത്തുവരുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെയാണ് സർക്കാർ സംവിധാനങ്ങൾക്ക് അസ്വാഭാവികമായ പനിമരണത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് പറഞ്ഞ മന്ത്രി പ്രാഥമികമായ പരിശോധനകൾ ഇവിടെ തന്നെ നടത്തിയെന്നും പറഞ്ഞു. അതിനിടെയാണ് ഇന്നലെ വൈകുന്നേരം ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചത്. മരിച്ച രണ്ടുപേരും ആശുപത്രിയിൽ ഒന്നിച്ചുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

നിപയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്തു. മരിച്ചവരുടെ സമ്പർക്കത്തിലുള്ള ആളുകളെ കണ്ടെത്തി റിസ്ക് അനുസരിച്ച് കാറ്റഗറി ചെയ്യണം. ആ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

Eng­lish Sum­ma­ry: Results of sam­ples sent for test­ing by evening; Fol­low-up will be coor­di­nat­ed by: Minister

You may also like this video

Exit mobile version