വീടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വലിയതോവാള പനച്ചിതുരുത്തില്‍ വിഷ്ണു വിശ്വംഭരന്‍ (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ എഴുന്നേല്‍ക്കാതെ കിടന്ന വിഷ്ണുവിനെ വീട്ടുകാര്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും എണില്‍ക്കാതെ വന്നതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സ്ഥിരികരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വിഷ്ണു ഒരു വിവാഹ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷം വന്നാണ് ഉറങ്ങാന്‍ കിടന്നതെന്നും പൊലീസ് പറഞ്ഞു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. നെടുങ്കണ്ടം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary: Returning after the party, Vishnu, who had fallen asleep, was later found de-ad
You may like this video also