Site iconSite icon Janayugom Online

റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ നിയന്ത്രണം; പങ്കില്ലെന്ന് കേന്ദ്ര സർക്കാർ

അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തി. റോയിട്ടേഴ്സിന്റെ പ്രധാന അക്കൗണ്ടും, ‘റോയിട്ടേഴ്സ് വേൾഡ്’ എന്ന അക്കൗണ്ടും നിയമ നടപടികളുടെ ഭാഗമായി ഇന്ത്യയിൽ തടഞ്ഞുവെന്നാണ് എക്സിന്റെ വിശദീകരണം. എന്നാൽ, ഏഷ്യൻ വാർത്തകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘റോയിട്ടേഴ്സ് ഏഷ്യ’ എന്ന അക്കൗണ്ട് ഇപ്പോഴും ലഭ്യമാണ്. ഏത് കേസിലാണ് ഈ നടപടിയെന്നോ ആരാണ് പരാതിക്കാരനെന്നോ ഇത് വരെ വ്യക്തതയില്ല. അതേസമയം, റോയിട്ടേഴ്സിനെതിരായ എക്സ് നടപടിയിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ശനിയാഴ്ച അർധരാത്രിയോടെയാണ് റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. 

Exit mobile version