Site iconSite icon Janayugom Online

സിപിഐ നേതാവ് സുധാകർ റെഡ്ഢിക്ക് ഉചിതമായ സ്‌മാരകം നിർമ്മിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി

അവസാന ശ്വാസംവരെയും നിലപടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത കമ്മ്യുണിസ്റ്റ് ആയിരുന്നു സിപിഐ നേതാവ് സുധാകർ റെഡ്ഢിയെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. സുധാകർ റെഡ്ഡിയുടെ പേര് തെലങ്കാനയുടെ ചരിത്രത്തിൽ നിലനിൽക്കുമെന്നും അദ്ദേഹത്തിന് ഉചിതമായ സ്‌മാരകം നിർമ്മിക്കുമെന്നും രേവന്ത് റെഡ്ഢി പറഞ്ഞു.

 

ഹൈദരാബാദിലെ സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസായ മഖ്ദൂം ഭവനിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു രേവന്ത് റെഡ്ഢി. ജനകീയ വിഷയങ്ങളിൽ സുധാകർ റെഡ്ഢി വിട്ടുവീഴ്ചയില്ലാതെ സമരങ്ങൾ നയിച്ചു, താഴെത്തട്ടിൽ നിന്നും വളർന്നുവന്ന അദ്ദേഹം പാർലമെന്റ് അംഗമായി ഉയർന്നിട്ടും അഹങ്കാരത്തിന്റെ ലാഞ്ചനയൊന്നും അദ്ദേഹത്തെ അലട്ടിയില്ലെന്നും രേവന്ത് റെഡ്ഢി അനുസ്‌മരിച്ചു.

Exit mobile version