തെലങ്കാനയില്‍ കോൺഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ വേണുഗോപാലാണ് പേര് പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ദേശീയ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്ത ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പാർട്ടി നേതൃത്വത്തെ കാണാൻ വിളിപ്പിച്ചതിന് പിന്നാലെ ഇന്ന് വൈകുന്നേരമാണ് റെഡ്ഡി ഡൽഹിയിലേക്ക് പോയത്. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഹൈദരാബാദിൽ കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി യോഗം ചേര്‍ന്നിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് റെഡ്ഡിയെ തിരഞ്ഞെടുത്തതിൽ ഒരു വിഭാഗം സംസ്ഥാന കോൺഗ്രസ് നേതാക്കൾ എതിർത്തതിനെ തുടർന്ന് ഇന്നലെ വൈകിട്ട് നടക്കാനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് നിർത്തിവച്ചിരുന്നു. പദവി നേടിയെടുക്കാൻ റെഡ്ഡി കോടികൾ നൽകിയെന്നാണ് നേതാക്കളുടെ പ്രധാന ആരോപണം.
English summary: Revanth Reddy will become the Chief Minister in Telengana
You may also like this video