മാന്‍കുത്തിമേട്ടില്‍ വന്‍ഭൂമി കൈയേറ്റം ഒഴിപ്പിച്ച് റവന്യുവകുപ്പ് അധികൃതര്‍. സ്വകാര്യ വ്യക്തി അനധികൃതമായി കൈവശപ്പെടുത്തി ഉപയോഗിച്ച് വന്നിരുന്ന 80 ഏക്കറോളം വരുന്ന ഭൂമിയാണ് ഒഴിപ്പിച്ചത്. ടൂറിസവും കൃഷിയും ലക്ഷ്യം വെച്ച് ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിപ്പിക്കലിന്റെ ഭാഗമായി തകര്‍ത്തു. മാന്‍കുത്തിമേട് ആദിവാസി സെറ്റില്‍മെന്റ് കോളനിയ്ക്ക് സമീപത്തായാണ് സ്വകാര്യ വ്യക്തി കൈയേറ്റം നടത്തിയത്.
വന പ്രദേശത്തോട് ചേര്‍ന്ന കിടക്കുന്നതും പരിസ്ഥിതി പ്രാധാന്യമുള്ള മൊട്ടകുന്നുകള്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ച് കൈവശപെടുത്തുകയായിരുന്നു. പ്രദേശത്തെ വിവിധ ഭാഗങ്ങളിലായി ഷെഡുകള്‍ നിര്‍മ്മിയ്ക്കുകയും, കൃഷി ആവശ്യത്തിനായി ജല വിതരണ സംവിധാനം ഒരുക്കുകയും ചെയ്തിരുന്നു. പുല്‍മേടുകളും പാറ തരിശ് ഭൂമിയും കൈയേറുകയും സ്വഭാവിക നീരൊഴുക്കിനും തടസം സൃഷ്ടിടിക്കുകയും ചെയ്തതായി റവന്യുവകുപ്പ് അധികൃതര്‍ കണ്ടെത്തി. തമിഴ്നാട് അതിര്‍ത്തി മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ചതുരംഗപ്പാറ വില്ലേജില്‍പെടുന്ന പ്രദേശത്താണ് കൈയ്യേറ്റം. . കൈയേറ്റ ഭൂമിയിലെ കെട്ടിടങ്ങള്‍, ഉടുമ്പന്‍ചോല റവന്യു സംഘത്തിന്റെ നേതൃത്വത്തില്‍തകര്‍ത്തു. വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന വേലി, ജെസിബി ഉപയോഗിച്ച്, നശിപ്പിയ്ക്കുകയും, ബോര്‍ഡ് സ്ഥാപിയ്ക്കുകയും ചെയ്തു.
ഭൂമി കൈയേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മണ്ണ് നീക്കം ചെയ്യുകയും ചെയ്ത ജോണികുട്ടിയെക്കെതിരെ നിയമ നടപടികള്‍ സ്വീകരിയ്ക്കാനാണ് റവന്യു വകുപ്പിന്റെ തീരുമാനം. ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ മനോജ്് രാജന്‍, ഭൂരേഖ തഹസീല്‍ദാര്‍ ഇ എം റെജി, ഹെഡ് ക്വട്ടേഴസ് ഡപ്യുട്ടി തഹസീല്‍ദാര്‍ സജീവ്, ചതുരംഗപ്പാറ വില്ലേജ് ഓഫീസ്, ഭൂസംരക്ഷസേന, റവന്യു ഉദ്യോഗസ്ഥര്‍ അടങ്ങുന്ന 21 പേര്‍ അടങ്ങുന്ന സംഘമാണ ഒഴിപ്പിക്കല്‍ നടപടികളില്‍ പങ്കാളികളായി.
English Summary: Revenue Department evacuates illegal encroachment in Mankuthimedu
You may like this video also