Site iconSite icon Janayugom Online

കോഴിക്കോടുനിന്ന് ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകര്‍ക്കുള്ള ചാര്‍ജുകള്‍ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണം; ബിനോയ് വിശ്വം

ഹജ്ജിനുള്ള എംബാര്‍ക്കേഷന്‍ പോയിന്റായി കോഴിക്കോട് എയര്‍പോര്‍ട്ട് ഉപയോഗിക്കുന്ന തീര്‍ത്ഥാടകര്‍ക്കുള്ള ചാര്‍ജുകള്‍ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ബിനോയ് വിശ്വം എംപി. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനിക്ക് കത്ത് നല്‍കി.

മലബാർ മേഖലയിൽ നിന്ന് ആയിരക്കണക്കിന് മുസ്ലീങ്ങളാണ് തീർത്ഥാടനത്തിന് പുറപ്പെടുന്നത്. വര്‍ഷങ്ങളായി എംബാര്‍ക്കേഷന്‍ പോയിന്റായി കോഴിക്കോട് വിമാനത്താവളം പ്രവര്‍ത്തിച്ചുവരുന്നു. എന്നാല്‍, കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള തീർത്ഥാടകർക്ക് 85,000 രൂപ കൂടുതല്‍ ചാര്‍ജിനത്തില്‍ നല്‍കേണ്ടിവരുന്നുവെന്നാണ് മനസിലാക്കുന്നത്. 

ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ഹജ്ജ് ചാർജുകൾ ന്യായമായി മാത്രം ഈടാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ബിനോയ് വിശ്വം എംപി കത്തില്‍ ആവശ്യപ്പെട്ടു. കത്തിന്റെ പകര്‍പ്പ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Rever­sal of increased charges for Hajj pil­grims; Benoy Vishwam

You may also like this video

Exit mobile version