Site icon Janayugom Online

ജീവിതശൈലി രോഗങ്ങൾക്കെതിരായ ചെറുത്തുനിൽപ്പാണ് ചെറുധാന്യങ്ങളിലേക്കുള്ള മടങ്ങിപ്പോക്ക്: മന്ത്രി വീണ ജോര്‍ജ്

ജീവിതശൈലി രോഗങ്ങൾക്കെതിരായ കേരളത്തിന്റെ ചെറുത്തുനിൽപ്പാണ് ചെറുധാന്യങ്ങളിലേക്കുള്ള മടങ്ങിപ്പോക്കെന്ന് ഭക്ഷ്യസുരക്ഷാ മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിൽ എഫ്എസ്എസ്എഐ ദക്ഷിണമേഖല വിഭാഗം സംഘടിപ്പിച്ച മില്ലറ്റ് മേള പാപ്പനംകോട് സിഎസ്ഐആർ-എൻഐഐഎസ്ടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ആരോഗ്യ സൂചികകളിൽ കേരളം ബഹുദൂരം മുൻപിലാണ്. പക്ഷെ, ജീവിതശൈലി രോഗങ്ങൾ ആണ് നാം നേരിടുന്ന വെല്ലുവിളി. അതിനോടുള്ള ചെറുത്തുനിൽപ്പാണ് ഭക്ഷണത്തിൽ ചെറുധാന്യങ്ങളിലേക്കുള്ള മടക്കം. ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മിഷണർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു.

Eng­lish Sum­ma­ry: Revert­ing to milltes is resis­tance against lifestyle dis­eases: Min­is­ter Veena George

You may also like this video

Exit mobile version