Site iconSite icon Janayugom Online

വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹർജി നൽകും

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹർജി നൽകും. സുപ്രീം കോടതി വിധി മറ്റ് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തെ പോലും ബാധിക്കാൻ സാധ്യത ഉള്ളതിനാലാണ് സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി നൽകുന്നത്.

വൈസ് ചാൻസലർ നിയമനം ഉൾപ്പടെ സർവകലാശാല ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമസഭാ പാസാക്കുന്ന നിയമങ്ങൾ അപ്രസക്തമാകുമെന്നാണ് സർക്കാരിന്റെ ആശങ്ക. ഇത് ഫെഡറൽ തത്വങ്ങൾക്കും, സുപ്രീം കോടതിയുടെ തന്നെ മുൻ വിധികൾക്കും എതിരാണെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

വൈസ് ചാൻസലർ നിയമനം റദ്ദാക്കി കൊണ്ടുള്ള വിധിക്ക് എതിരെ നൽകുന്ന പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്നത് ജസ്റ്റിസ് എം ആർ ഷാ, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ്. ഈ ബെഞ്ചാണ് കഴിഞ്ഞ ദിവസം നിയമനം റദ്ദാക്കി കൊണ്ടുള്ള വിധി പ്രസ്താവിച്ചത്.

Eng­lish Sum­ma­ry: review peti­tion will be filed in the Supreme Court against the judg­ment can­cel­ing the appoint­ment of the VC
You may also like this video

Exit mobile version