Site iconSite icon Janayugom Online

ഇരവിപുരം സീറ്റിനെ ചൊല്ലി ആർ എസ് പിയിൽ കലാപം; നേതാക്കൾ രാജിക്ക്

ഇരവിപുരം സീറ്റിനെ ചൊല്ലി ആർ എസ് പിയിൽ കലാപം തുടരുന്നു. എൻ കെ പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിക്കാനുള്ള നീക്കമാണ് പ്രതിസന്ധിക്ക് പിന്നിൽ. സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലാ നേതാവ് കെ നൗഷാദ് ഉള്‍പ്പെടെയുള്ള നേതാക്കൾ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എ എ അസീസിനെയാണ് നേതാക്കൾ രാജി സന്നദ്ധത അറിയിച്ചത്. അതേസമയം സെക്രട്ടറിയേറ്റിൽ ഭൂരിപക്ഷം ലഭിച്ചിട്ടും കാർത്തിക് പ്രേമചന്ദ്രനെ അംഗീകരിക്കാൻ ഷിബു ബേബി ജോൺ തയ്യാറായിട്ടില്ല. 

ആർ വൈ എഫ് നേതാവ് വിഷ്ണുമോഹന്റെ പേരാണ് ഷിബു ബേബി ജോൺ മുന്നോട്ട് വെക്കുന്നത്.
നേരത്തെ മുസ്ലിം ലീഗ് മത്സരിച്ചിരുന്ന ഈ സീറ്റ് ആർ എസ് പി ഏറ്റെടുത്ത ശേഷം രണ്ടു തവണയും പരാജയപ്പെട്ടിരുന്നു. ഇരവിപുരത്ത് പുതുമുഖത്തെ അവതരിപ്പിക്കണമെന്ന താല്പര്യത്തിലാണ് ഒരു വിഭാഗം കാർത്തിക്കിന്റെ പേര് നിര്‍ദേശിച്ചത്. എന്നാൽ കാർത്തിക്കിന് രാഷ്ട്രീയപ്രവർത്തന പാരമ്പര്യം കുറവാണെന്നും പരിഗണിക്കപ്പെടേണ്ട മറ്റ് നേതാക്കൾ പാർട്ടിയിലുണ്ടെന്നുമാണ് എതിർക്കുന്നവരുടെ വാദം. 

Exit mobile version