Site iconSite icon Janayugom Online

റേ മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു

മെക്സിക്കന്‍ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയര്‍ (66) അന്തരിച്ചു. മിഗ്വല്‍ എയ്ഞ്ചല്‍ ലോപസ് ഡയസ് എന്നാണ് യഥാര്‍ത്ഥ നാമം. 50 വയസുള്ള ഓസ്കാർ ഗട്ടെറസസെന്ന റേമിസ്റ്റിരിയോയുടെ അമ്മാവനും മെക്സിക്കോക്കാരനുമായ റേ മിസ്റ്റീരിയോ സീനിയറാണ് മരിച്ചത്. 

ഡബ്ല്യുഡബ്ല്യുഇക്ക് തുല്യമായി മെക്സിക്കോ നടത്തുന്ന എഎഎ യിലെ താരമായിരുന്നു റേ മിസ്റ്റീരിയോ സീനിയര്‍. 1976ലാണ് റേ മിസ്റ്റീരിയോ സീനിയര്‍ ഗുസ്തി കരിയര്‍ ആരംഭിക്കുന്നത്. വളരെപ്പെട്ടെന്നുതന്നെ ഈ മേഖലയിലെ പ്രമുഖ വ്യക്തിത്വമായി. ഇടിക്കൂട്ടിന് പുറത്ത് മെന്ററായും കഴിവുതെളിയിച്ചു. വേള്‍ഡ് റെസ്‌ലിങ് അസോസിയേഷന്‍, ലൂച്ച ലിബ്രെ എഎഎ വേള്‍ഡ്‌വൈഡ് ചാമ്പ്യന്‍ഷിപ്പുകള്‍ ഉള്‍പ്പെടെ നേടിയിട്ടുണ്ട്. 2009ൽ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും, 2023ലും മത്സരത്തിനായി കളത്തിലിറങ്ങിയിരുന്നു.

Exit mobile version