Site icon Janayugom Online

അരിവിലക്കയറ്റം: ഭക്ഷ്യഉല്പന്നങ്ങള്‍ ആന്ധ്രയില്‍നിന്ന് വാങ്ങാന്‍ ധാരണയായി

rice

കേരളത്തില്‍ പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കുന്നതിന് ഭക്ഷ്യ വകുപ്പ് ആന്ധ്രപ്രദേശ് ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച അവസാനിച്ചു. ആവശ്യമുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ ആന്ധ്രയിൽ നിന്ന് വാങ്ങാൻ ചര്‍ച്ചയില്‍ ധാരണയായി. ജയ അരി, കടല, വൻ പയർ, മല്ലി എന്നീ ഉത്പന്നങ്ങൾ വില കുറക്കാനും തീരുമാനമായി.
ജയ അരി അടക്കം ആറ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് എടുത്ത് ലഭ്യമാക്കും. ഈ സീസണിൽ ലഭിക്കുന്നവ ഡിസംബറോടെ കേരളത്തിൽ എത്തിക്കും. ഇതിനുപുറമെ യഥാർത്ഥ ജയ ഉത്പന്നങ്ങൾ മാർക്കറ്റിൽ കൊണ്ടുവരുന്നതിനും ക്വാളിറ്റി കൂടിയ ഉത്പന്നം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. കേരളത്തിന് 3840 മെട്രിക് ടൺ ജയ അരിയാണ് പ്രതിമാസ ആവശ്യം. ഇതിന്റെ വില പിന്നീട് തിരുമാനിക്കുന്നതിനും ചര്‍ച്ചയില്‍ ധാരണയായി. 

Eng­lish Sum­ma­ry: Rice price hike: Agreed to buy food prod­ucts from Andhra

You may also like this video

Exit mobile version