കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ നെല്ലുസംഭരണത്തിൽ കർഷകർക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. 5757 കർഷകർക്കാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ കുടിശിക ഉണ്ടായിരുന്നത്. 12,554 കർഷകരിൽ നിന്നായി 4,20, 754 ടൺ നെല്ലാണ് സംഭരിച്ചത്. കഴിഞ്ഞ ദിവസം മുതൽ കർഷകർക്ക് നെല്ലിന്റെ കുടിശിക പണം എത്തിത്തുടങ്ങി. 6,787 പേർക്കായി ആദ്യഘട്ടത്തിൽ 66.27 കോടി രൂപ വിതരണം ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിൽ 38.09 കോടി രൂപ കൂടി അനുവദിച്ചു. ’
കാലവർഷവും മില്ലുടമകളുടെ നിസഹകരണം മൂലം നെല്ല് സംഭരണം പ്രതിസന്ധിയിലായിരുന്നു. സപ്ലൈക്കോയുടെ സജീവമായ ഇടപെടലുകളാണ് പ്രതിസന്ധി പരിഹരിച്ചത്. ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആലപ്പുഴയിൽ നേരിട്ടെത്തി ആവശ്യമായ ഇടപെടലുകളും നടത്തിയിരുന്നു. ഇതിനെ തുടർന്ന് സപ്പ്ലൈകൊ സംഭരിച്ച നെല്ലിന് 278 കോടി രൂപ സർക്കാർ അനുവദിക്കുകയും ചെയ്തു.
English Summary;Rice storage; 38.09 crores more for second phase distribution
You may also like this video