Site iconSite icon Janayugom Online

കണ്ണുകെട്ടി മോട്ടോര്‍ സൈക്കിള്‍ ഓടിക്കല്‍ ജാലവിദ്യ ഇന്ന്

ഭിന്നശേഷി വിഭാഗത്തോടുള്ള സമൂഹത്തിന്റെ അന്ധത മാറ്റുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സമ്മോഹന്‍ ഭിന്നശേഷി ദേശീയ കലാമേളയുടെ ഭാഗമായി പ്രശസ്ത യൂട്യൂബറും മെന്റലിസ്റ്റുമായ ഫാസില്‍ ബഷീര്‍ കണ്ണുകെട്ടി മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നു. ഇന്ന് രാവിലെ 11ന് കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നിന്നും വെട്ടുറോഡ് വരെയാണ് ബ്ലൈന്‍ഡ് ഫോള്‍ഡ് ആക്ട് എന്ന ഇന്ദ്രജാല പ്രകടനം നടത്തുന്നത്. യാത്ര ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്ലാഗ് ഓഫ് ചെയ്യും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പങ്കെടുക്കും.

Exit mobile version