Site iconSite icon Janayugom Online

അഭിപ്രായ സ്വാതന്ത്യത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശമുണ്ട്;മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കി സുപ്രീം കോടതി

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എഴുത്തുകള്‍ വന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്നും അഭിപ്രായ സ്വാതന്ത്യത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശത്തിന് അടിവരയിടുന്നതായും സുപ്രീംകോടതി.

ജനാധിപത്യ രാജ്യങ്ങളില്‍ ഒരാളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം മാനിക്കപ്പെടേണ്ടതുണ്ട്.ആര്‍ട്ടിക്കിള്‍ 19(1)(a) പ്രകാരം മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും സുപ്രീംകോടതി പറഞ്ഞു.

പൊതുഭരണത്തിലെ ജാതി ചലനാത്മകതയെക്കുറിച്ച് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ഉത്തര്‍പ്രദേശില്‍ തനിക്കെതിരെ ഫയല്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ അഭിഷേക് ഉപാധ്യായ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്,എസ് വി എന്‍ ഭാട്ടി എന്നിവരടങ്ങിയ ബഞ്ച് ഇപ്രകാരം പറഞ്ഞത്.

ഒരു മാധ്യമപ്രവര്‍ത്തകന്റെ എഴുത്തുകള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതാണെങ്കില്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ചുമത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

Exit mobile version