Site iconSite icon Janayugom Online

റിജിത്ത് വധം: ഒന്‍പത് ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം

തലശേരികണ്ണപുരം ചൂണ്ടയിലെ സിപിഐ(എം) പ്രവര്‍ത്തകന്‍ റിജിത്ത് ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഒന്‍പതു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം.തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി (3)ജഡ്ജി റൂബി കെ ജോസ് ആണ് ശിക്ഷ വിധിച്ചത്. ഈ മാസം നാലിന് റിജിത്ത് വധകേസില്‍ ഒന്‍പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.
പത്ത് പ്രതികളുണ്ടായിരുന്ന കേസില്‍ മൂന്നാം പ്രതി അജേഷ് വാഹനാപകടത്തില്‍ മരിച്ചു.കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻവീട്ടിൽ സുധാകരൻ(57),കൊത്തില താഴെവീട്ടിൽ ജയേഷ്‌(41), ചാങ്കുളത്തുപറമ്പിൽ രഞ്ജിത്ത്‌(44),പുതിയപുരയിൽ അജീന്ദ്രൻ(51),ഇല്ലിക്കവളപ്പിൽ അനിൽകുമാർ(52), പുതിയപുരയിൽ രാജേഷ്‌(46),കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടിൽ ശ്രീകാന്ത്‌(47), സഹോദരൻ ശ്രീജിത്ത്‌(43),തെക്കേവീട്ടിൽ ഭാസ്‌കരൻ(67) എന്നിവർക്കാണ് ജീവപര്യന്തം വിധിച്ചിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം(302), വധശ്രമം(307), അന്യായമായി സംഘംചേരൽ(143), സംഘം ചേർന്ന്‌ ലഹളയുണ്ടാക്കൽ(147), തടഞ്ഞുവയ്‌ക്കൽ(341), ആയുധം ഉപയോഗിച്ച്‌ പരിക്കേൽപ്പിക്കൽ(324) വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റം ചെയ്‌തതായി കോടതി കണ്ടെത്തി.
സുഹൃത്തുക്കൾക്കൊപ്പം രാത്രി വീട്ടിലേക്ക്‌ നടന്നുപോയ റിജിത്തിനെ ആർഎസ്‌എസ്‌– ബിജെപി പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.2005 ഒക്‌ടോബർ മൂന്നിന്‌ രാത്രി 7.45ന്‌ തച്ചൻകണ്ടിയാൽ ക്ഷേത്രത്തിനടുത്തായിരുന്നു ആക്രമണം.ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർ കെ വി നികേഷ്‌, ആർ എസ്‌ വികാസ്‌,കെ എൻ വിമൽ എന്നിവർക്കും പരിക്കേറ്റിരുന്നു.വെട്ടേറ്റ റിജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.വാക്കത്തി,കഠാര,വടിവാൾ,വലിയ കഠാര, സ്റ്റീൽപൈപ്പ്‌, ഉറയോടുകൂടിയ വടിവാൾ എന്നിവയാണ്‌ കൊലയ്‌ക്ക്‌ ഉപയോഗിച്ചത്‌.

Exit mobile version