ഉത്തരാഖണ്ഡിലുണ്ടായ കാര്‍ അപകടത്തില്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാലിന് പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ആശുപത്രി അധികൃതര്‍ പുറത്തുവിട്ട എക്സ്റേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കാലിന്റെ ലിഗ്മെന്റിന് പരിക്കേറ്റിരിക്കാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ഋഷഭ് പന്ത് അപകടനില തരണംചെയ്തതായി റ്പ്പോര്‍ട്ടുകള്‍ അറിയിച്ചു.
വിവിഎസ് ലക്ഷ്മണാണ് ട്വീറ്റിലൂടെ ആശ്വാസ വാര്‍ത്ത പങ്കുവച്ചത്. ഋഷഭ് പന്തിന്റെ നില ഗുരുതരമല്ലെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. വാഹനം ഓടിക്കുന്നതിനിടെ ഋഷഭ് പന്ത് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിൽനിന്ന് റൂർക്കിയിലെ വീട്ടിലേക്ക് വരികയായിരുന്നു പന്ത്.
English Summary: Rishabh Pant overcomes danger: X‑ray results of leg are out
You may also like this video