Site iconSite icon Janayugom Online

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു

ഇന്ത്യന്‍വംശജന്‍ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ചാള്‍സ് മൂന്നാമന്‍ രാജാവാണ് ഋഷിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസ് കൊട്ടാരത്തിലെത്തി രാജാവിന് രാജിക്കത്ത് കൈമാറിയിരുന്നു. ബ്രിട്ടന്റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42‑കാരനായ ഋഷി. പെന്നി മോര്‍ഡന്റ്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വ മത്സരത്തില്‍നിന്ന് പിന്മാറിയതോടെയാണ് ഋഷി പ്രധാനമന്ത്രി പദവിയിലേക്കെത്തുന്നത്.

ബക്കിങ്ങാം കൊട്ടാരത്തിൽനിന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിലെത്തുന്ന പുതിയ പ്രധാനമന്ത്രി പ്രാദേശിക സമയം 11.35ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്കുശേഷം മന്ത്രിസഭാംഗങ്ങളുടെ നിയമനവും ഉണ്ടാകും.

Eng­lish Sum­ma­ry: rishi sunak appoint­ed as prime min­is­ter of britain
You may also like this video

YouTube video player
Exit mobile version