Site iconSite icon Janayugom Online

ബിഹാറില്‍ ഗംഗ നദി കരകവിഞ്ഞു; വീടൊലിച്ച് പോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

കനത്ത മഴയിലും ഗംഗാ നദി കരകവിഞ്ഞൊഴുകുകയും ചെയ്തതോടെ ബീഹാറിലെ ഭഗൽപൂരിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.നദി കരകവിഞ്ഞൊഴുകിയതോടെ മരങ്ങളും വൈദ്യുത തൂണുകളും നിരവധി വീടുകളും നശിച്ചു. ഗംഗാ നദി തീരത്തുള്ള വീട് മണ്ണിടി‌ഞ്ഞ് ഒലിച്ചുപോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഭഗൽപൂരിലെ നവഗച്ചിയ മേഖലയിലെ ഗ്യാനി ദാസ് തോലയിലാണ് സംഭവം. നിരവധി വീടുകൾ ഇത്തരത്തില്‍ ഒലിച്ചുപോയതായാണ് റിപ്പോർട്ട്. മണ്ണൊലിച്ചില്‍ വീട് നന്നാക്കാൻ സാമ്പത്തിക സഹായം നൽകുമെന്ന് ഭഗൽപൂർ ജില്ലാ മജിസ്‌ട്രേറ്റ് സുബ്രത കുമാർ സെൻ പറഞ്ഞു.

Eng­lish Summary:Rivers over­flow­ing in Bihar; Shock­ing scenes of house destruction
You may also like this video

YouTube video player
Exit mobile version