Site iconSite icon Janayugom Online

ചാവേറാക്രമണ പദ്ധതി; റിയാസ്‌ അബൂബക്കറിന്‌ 10 വർഷം കഠിനതടവ്‌

സംസ്ഥാനത്ത്‌ ഐഎസ് മാതൃകയിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ട കേസിലെ പ്രതി പാലക്കാട് കൊല്ലങ്കോട്‌ സ്വദേശി റിയാസ് അബൂബക്കറിന്‌ 10 വർഷം കഠിനതടവ്‌. എറണാകുളം എൻഐഎ കോടതിയുടേതാണ് വിധി. റിയാസ് കുറ്റക്കാരനെന്ന് എൻഐഎ കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

നേരത്തെ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളും ഗൂഢാലോചനക്കുറ്റവും നിലനിൽക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു. ശ്രീലങ്കൻ സ്ഫോടനപരമ്പരയ്ക്ക് നേതൃത്വം നൽകിയ സഹ്റാൻ ഹാഷിമുമായി ചേർന്ന് കേരളത്തിലും ചാവേർ ആക്രമണവും സ്ഫോടനവും നടത്താൻ റിയാസ് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

2018 മേയ് 15നാണ് റിയാസ് അബൂബക്കറിനെ എൻഐഎ പിടികൂടിയത്. ശ്രീലങ്കൻ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ വഴി ശ്രമം നടത്തി എന്നുമാണ് എൻഐഎ കുറ്റപത്രത്തിൽ പറയുന്നത്.

Eng­lish Sum­ma­ry: riyas abbobacker gets 10 year impris­on­ment for is case
You may also like this video

Exit mobile version