ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലിയെ മറികടന്ന് റെക്കോഡ് നേട്ടം സ്വന്തമാക്കി പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍. ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 2000 റണ്‍സെന്ന റെക്കോഡാണ് റിസ്വാന്‍ നേടിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലാണ് റിസ്വാൻ റെക്കോർഡ് സ്ഥാപിച്ചത്. മത്സരത്തിൽ 68 റൺസെടുത്ത റിസ്വാനായിരുന്നു പാകിസ്ഥാന്റെ ടോപ്പ് സ്കോറർ.
52 ഇന്നിങ്സുകളിൽ നിന്നാണ് റിസ്വാൻ 2000 റൺസ് പൂർത്തിയാക്കിയത്. പാകിസ്ഥാന്‍ ക്യാപ്റ്റനും സഹതാരവുമായ ബാബര്‍ അസമിനൊപ്പമാണ് റിസ്വാന്‍ നേട്ടം പങ്കിടുന്നത്. ഇക്കാര്യത്തില്‍ 56 ഇന്നിങ്‌സില്‍ നേട്ടത്തിലെത്തിയ വിരാട് കോലിയാണ് മൂന്നാമത്. നാലാമന്‍ ഇന്ത്യയുടെ തന്നെ കെ എല്‍ രാഹുലാണ്. ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യിലാണ് രാഹുലും നാഴികക്കല്ല് മറികടന്നത്. രാഹുലിന് 2000ത്തിലെത്താന്‍ 58 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു.
English Summary:Rizwan gets past Kohli with pace
You may also like this video