Site icon Janayugom Online

ആര്‍എല്‍ഡി എന്‍ഡിഎയിലേക്ക്; അവാര്‍ഡ് തിരിച്ചുനല്‍കി രാം പുനിയാനി

ഡാനിഷ് സിദ്ദിഖി ഫ്രീഡം അവാര്‍ഡ് തിരികെ നല്‍കുമെന്ന് ചരിത്ര പണ്ഡിതനും ആക്ടിവിസ്റ്റുമായ രാം പുനിയാനി. രാഷ്ട്രീയ ലോക് ദള്‍ തലവൻ ജയന്ത് ചൗധരി ബിജെപിയില്‍ ചേരുന്നതില്‍ പ്രതിഷേധിച്ചാണ് 2023ല്‍ അവരില്‍ ലഭിച്ച പുരസ്കാരം തിരികെ നല്‍കാൻ തീരുമാനിച്ചത്. ചരണ്‍സിങ്ങിന് ഭാരത രത്ന ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ പ്രത്യുപകാരമായി ജയന്ത് ചൗധരി മോഡിയുമായി സഖ്യമുണ്ടാക്കുകയാണ്. ഇതില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതിന് ജയന്ത് ചൗധരിയുടെ കിസാൻ ട്രസ്റ്റ് നല്‍കിയ അവാര്‍ഡ് തിരിച്ചു നല്‍കുന്നതായി അദ്ദേഹം എക്സില്‍ കുറിച്ചു. 

രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ വ്യക്തിയാണ് പുനിയാനി. ഹിന്ദു വര്‍ഗീയവാദത്തെ എതിര്‍ക്കുന്ന പുനിയാനി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഓഫ് സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം(സിഎസ്എസ്എസ്) അധ്യക്ഷനാണ്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക ഐക്യത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന് കിസാൻ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2023ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചിരുന്നു. താൻ അവാര്‍ഡ് തിരികെ നല്‍കുന്നത് മാറ്റങ്ങള്‍ സ‍ൃഷ്ടിച്ചേക്കില്ല. എങ്കിലും തന്റെ ഉള്ളിലെ ദുഃഖമാണ് അവാര്‍ഡ് തിരിച്ചേല്പിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് പുനിയാനി കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:RLD to NDA; Ram Puniyani returned the award
You may also like this video

Exit mobile version