Site iconSite icon Janayugom Online

എടവണ്ണ — കൊയിലാണ്ടി സംസ്ഥാനപാതയില്‍ വാഹനാപകടം; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

എടവണ്ണ — കൊയിലാണ്ടി സംസ്ഥാനപാതയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ സ്വദേശി ജസിലിൻ്റെ മകൻ മുഹമ്മദ് ഇബാനാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അരീക്കോട് ഭാഗത്തുനിന്നും അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. വളവിൽ വെച്ച് ഓവർടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

Exit mobile version