കുട്ടനാട്ടിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. കെഎസ്ആർടിസി സർവീസുകൾ നിർത്തിവെച്ചു. എടത്വാ ഡിപ്പോയിൽ നിന്നും ഉൾനാടൻ പ്രദേശങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളും, ആലപ്പുഴ‑തിരുവല്ല, എടത്വ‑ഹരിപ്പാട് സർവീസുകളുമാണ് നിർത്തിവെച്ചിരിക്കുന്നത്. നീരേറ്റുപുറം ‑മുട്ടാർ, എടത്വാ ‑കളങ്ങര, എടത്വാ ‑തായങ്കരി — മിത്രക്കരി വഴിയുള്ള സർവീസുകളാണ് പൂർണ്ണമായും നിർത്തിവച്ചത്. ആലപ്പുഴ‑തിരുവല്ല റൂട്ടിൽ നെടുമ്പ്രം ഭാഗത്ത് റോഡിൽ ജലനിരപ്പ് ഉയർന്നതിനാൽ ആലപ്പുഴ ഡിപ്പോയിൽ നിന്ന് എത്തുന്ന കെഎസ്ആർടിസി സർവീസുകൾ ചക്കുളത്തുകാവ് വരെയും തിരുവല്ലാ ഡിപ്പോയിൽ നിന്നും പൊടിയാടി വരെയുമാണ് സർവ്വീസ് നടത്തുന്നത്.
എടത്വയ്ക്കും ഹരിപ്പാടിനും ഇടയ്ക്ക് വീയപുരം മങ്കോട്ടച്ചിറയ്ക്കടുത്ത് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എടത്വാ-ഹരിപ്പാട് സർവീസും നിർത്തിവെച്ചു. ഹരിപ്പാട് നിന്നുള്ള സർവീസ് വീയപുരം വരെയാക്കി ചുരുക്കി. എടത്വാ ഡിപ്പോയിൽ വെള്ളം കയറിയിട്ടുണ്ടെങ്കിലും അപകടാവസ്ഥയിലല്ല.
English Summary: Roads are submerged; KSRTC service suspended in Alappuzha
You may also like this video