Site iconSite icon Janayugom Online

അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിച്ചു; ആലപ്പുഴയിൽ ബസിടിച്ച് 12 വയസുകാരന് ദാരുണാന്ത്യം

അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിച്ച 12 വയസുകാരന് ബസിടിച്ച് ദാരുണാന്ത്യം. ആലപ്പുഴ തുറവൂരിൽ ആയിരുന്നു സംഭവം. വയലാർ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ ആണ് മരിച്ചത്. ദേശീയപാതയിൽ പത്മാക്ഷികവലക്ക് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.

 

അച്ഛനോടൊപ്പം ശബരീശനും സഹോദരനും ബൈക്കിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബസ് തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് പിന്നിലിരുന്ന ശബരീശൻ അയ്യൻ തെറിച്ചു വീണ് സ്വകാര്യ ബസിനടിയിൽപ്പെടുകയായിരുന്നു. ബസിന്റെ പിൻചക്രം കയറിയിറങ്ങി ശബരീശൻ തൽക്ഷണം മരിച്ചു.

Exit mobile version