കോടതി പരിസരത്ത് പൊതുജനങ്ങളും കക്ഷികളും അഭിഭാഷകരുടെ വേഷമായ വെള്ള ഷർട്ടും കറുത്ത പാന്റും ധരിക്കുന്നത് വിലക്കി ഡൽഹി രോഹിണി കോർട്ട് ബാർ അസോസിയേഷൻ (ആർസിബിഎ). അഭിഭാഷകരുടെ അഭിഭാഷകരോ ഗുമസ്തന്മാരോ ചമഞ്ഞ് ചിലർ കോടതിയിലെത്തുന്ന കക്ഷികളെ തട്ടിപ്പിനിരയാക്കുന്നു എന്ന് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നടപടി. ജൂലൈ 15‑ന് പുറത്തിറക്കിയ നോട്ടീസിൽ, കോടതി സമുച്ചയം സന്ദർശിക്കുമ്പോൾ ക്ലർക്കുമാരോ കക്ഷികളോ പൊതുജനങ്ങളോ വെള്ള ഷർട്ടും കറുത്ത പാന്റും ധരിക്കരുതെന്ന് കർശനമായി നിർദേശിക്കുന്നു. പ്രൊഫഷണൽ ഐഡന്റിറ്റിയുടെയും അന്തസ്സിന്റെയും അടയാളമായി അഭിഭാഷകർക്ക് മാത്രമായി വെള്ള ഷർട്ടും കറുത്ത പാന്റും കർശനമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നും നോട്ടീസിൽ പറയുന്നു.
പൊതുജനങ്ങളും കക്ഷികളും കോടതി പരിസരത്ത് അഭിഭാഷക വേഷം ധരിക്കുന്നത് വിലക്കേര്‍പ്പെടുത്തി ഡൽഹി രോഹിണി കോർട്ട് ബാർ അസോസിയേഷൻ

