Site iconSite icon Janayugom Online

അല്‍ നസറിന്റെ ഗോള്‍; ആഘോഷമാക്കി റൊണാള്‍ഡോ

മാ‌ഞ്ചസ്റ്റര്‍ യു­ണൈറ്റഡില്‍ നിന്നും സൗദി അറേബ്യ ക്ല­ബ്ബായ അല്‍ നസറിലേക്കെത്തിയ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇതുവരെയും അരങ്ങേറ്റ മത്സരത്തിനിറങ്ങാന്‍ സാധിച്ചിട്ടില്ല. പ്രൊ ലീഗില്‍ നടന്ന അല്‍ നസര്‍-അല്‍ തായി മത്സരത്തില്‍ റോണോയില്ലാതെയാണ് ടീം ഇറങ്ങിയത്. എന്നാല്‍ അല്‍ നസറിന്റെ ഗോള്‍ ആഘോഷത്തില്‍ പങ്കെടുത്ത് ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് റൊണാള്‍ഡോ.

ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ അല്‍ നസറിന്റെ മത്സരം ടെലിവിഷനിലൂടെ കണ്ട റൊണാള്‍ഡോ തന്റെ പുതിയ ടീമിന്റെ രണ്ടാം ഗോളിനെ കൈയടിച്ചാണ് വരവേറ്റത്. ഈ സമയം സൈക്ലിങ് വ്യായാമം നടത്തുകായിരുന്നു റൊണാള്‍ഡോ. അല്‍ തായിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അല്‍ നസര്‍ തോല്‍പ്പിച്ചത്. ബ്രസീലിയന്‍ താരം ടാലിസ്കയാണ് അല്‍ നസറിന്റെ രണ്ട് ഗോളുകളും നേടിയത്. ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 

12 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റാണ് ടീമിനുള്ളത്. ഒരു മത്സരം കുറച്ചു കളിച്ച രണ്ടാം സ്ഥാനത്തുള്ള അല്‍ ഷബാബിന് 25 പോയിന്റാണുള്ളത്. ഈ മാസം 14ന് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടും. അല്‍ നസ്‌റില്‍ റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകുകയാണ്. സൗദി പ്രോ ലീഗില്‍ ഒരു ക്ലബ്ബിന് പരമാവധി എട്ട് വിദേശകളിക്കാരെ മാത്രമേ ടീമിലുള്‍പ്പെടുത്താനാകൂ. എന്നാല്‍ അല്‍ നസര്‍ കൊണ്ടുവരുന്ന ഒമ്പതാം വിദേശതാരമാണ് റൊണാള്‍ഡോ.

Eng­lish Sum­ma­ry; ronal­do cel­e­brates goal
You may also like this video

YouTube video player
Exit mobile version