Site iconSite icon Janayugom Online

മുറി പങ്ക് വയ്ക്കണം: എതിര്‍പ്പുമായി എയര്‍ ഇന്ത്യ ജീവനക്കാര്‍

airindiaairindia

എയര്‍ ഇന്ത്യയുടെ മുറി പങ്കുവയ‍്ക്കല്‍ പദ്ധതിക്കെതിരെ ക്യാബിന്‍ ജീവനക്കാരുടെ സംഘടന രംഗത്ത്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ക്യാബിൻ ക്രൂഅസോസിയേഷന്‍(എഐസിസി) തൊഴില്‍ മന്ത്രാലയത്തിന് കത്ത് നല്‍കി. എയര്‍ ഇന്ത്യ നടപടി നിയമവിരുദ്ധമാണെന്നും അസോസിയേഷൻ ആരോപിച്ചു. മുന്‍ കരാറുകളും ട്രൈബ്യൂണല്‍ ഉത്തരവുകളും അനുസരിച്ച് പൈലറ്റുമാര്‍ക്കുള്ള താമസവും അനുവദിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം. 

നിലവിലെ വ്യവസ്ഥ ലംഘിക്കരുതെന്ന് എയര്‍ ഇന്ത്യ മേധാവി കാംബെല്‍ വില്‍സണ് അയച്ച കത്തില്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ചില വിഭാഗം ജീവനക്കാര്‍ വിശ്രമ സമയത്ത് മുറികള്‍ പങ്കിടേണ്ടിവരുമെന്നതാണ് പ്രതിഷേധത്തിനുള്ള പ്രധാന കാരണം. വിഷയത്തില്‍ എയര്‍ ഇന്ത്യ സിഇഒയ്ക്ക് നേരത്തെ കത്തയിച്ചിരുന്നു. 

അന്താരാഷ‍്ട്ര നിയമം അനുസരിച്ച് ഏട്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള മുതിര്‍ന്ന ക്യാബിന്‍ എക‍്സിക്യൂട്ടീവുകള്‍ക്ക് വിശ്രമസമയത്ത് ഒറ്റ മുറി ലഭിക്കും. അതേസമയം ക്യാബിൻ എക്സിക്യൂട്ടീവുകളും ദീര്‍ഘ ദൂര വിമാനങ്ങള്‍ കൈകാര്യം ചെയ്യുന്ന പൈലറ്റുകളും ഒഴികെയുള്ള മറ്റ് ജീവനക്കാര്‍ മുറി പങ്കിടണമെന്നതടക്കം പുതിയ നിര്‍ദേശങ്ങള്‍ എയര്‍ ഇന്ത്യ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. 

Exit mobile version