റോസാപ്പൂവിനുള്ളിൽ വീണ്ടും പൂ വിരിഞ്ഞിരിഞ്ഞത് അത്ഭുത കാഴ്ചയാവുന്നു. കട്ടപ്പന പറക്കടവിലേ അരങ്ങത്ത് ടോമിയുടെ വീട്ടിലാണ് റോസിനുള്ളിൽ മറ്റാെരു പൂ വിരിഞ്ഞത്. പൂക്കളോട് ഏറെ ഇഷ്ടമുള്ള ടോമി എവിടെ ചെടി കിട്ടിയാലും വീട്ടിലെത്തിച്ച് നട്ട് പരിപാലിക്കും. മകൾക്ക് അംങ്കണവാടിയിൽ നിന്നും കിട്ടിയ റോസാച്ചെടിയിലാണ് അപൂർവ്വ പൂ വിടർന്നിരിക്കുന്നത്.
നിരവധി ഇനത്തിലുള്ള ചെടികളാണ് ടോമിയും ഭാര്യ ജസ്സിയും ചേർന്ന് വീടിന്റെ മുറ്റം നിറച്ചിരിക്കുന്നത്. കിട്ടുന്ന ചെടികളിൽ മിക്കതും ബഡ് ചെയ്താണ് ടോമി പരിപാലിക്കുന്നത്. ഇത്തരത്തിൽ ഉണ്ടായതാകം ഇങ്ങനെ ഒരു പുവെന്നാണ് കണക്കാക്കുന്നത്. പൂവിനുള്ളിൽ വിരിഞ്ഞിരിക്കുന്ന റോസാപ്പൂ കാണുവാൻ അരങ്ങത്ത് വീട്ടിൽ നിരവധി പേരാണ് എത്തുന്നത്.
English Summary: rose flower
You may also like this video
You may also like this video

