27 January 2026, Tuesday

പൂവിനുള്ളിൽ വിരിഞ്ഞിരിക്കുന്ന മറ്റൊരു റോസാപ്പൂ

സുനിൽ കെ കുമാരൻ
നെടുങ്കണ്ടം
August 30, 2023 4:30 pm
റോസാപ്പൂവിനുള്ളിൽ വീണ്ടും പൂ വിരിഞ്ഞിരിഞ്ഞത് അത്ഭുത കാഴ്ചയാവുന്നു. കട്ടപ്പന പറക്കടവിലേ അരങ്ങത്ത് ടോമിയുടെ വീട്ടിലാണ് റോസിനുള്ളിൽ  മറ്റാെരു പൂ വിരിഞ്ഞത്. പൂക്കളോട് ഏറെ ഇഷ്ടമുള്ള ടോമി എവിടെ ചെടി കിട്ടിയാലും വീട്ടിലെത്തിച്ച് നട്ട് പരിപാലിക്കും. മകൾക്ക് അംങ്കണവാടിയിൽ നിന്നും കിട്ടിയ റോസാച്ചെടിയിലാണ് അപൂർവ്വ പൂ വിടർന്നിരിക്കുന്നത്.
നിരവധി ഇനത്തിലുള്ള ചെടികളാണ് ടോമിയും ഭാര്യ ജസ്സിയും ചേർന്ന് വീടിന്റെ മുറ്റം നിറച്ചിരിക്കുന്നത്. കിട്ടുന്ന ചെടികളിൽ മിക്കതും ബഡ് ചെയ്താണ് ടോമി പരിപാലിക്കുന്നത്. ഇത്തരത്തിൽ ഉണ്ടായതാകം ഇങ്ങനെ ഒരു പുവെന്നാണ് കണക്കാക്കുന്നത്. പൂവിനുള്ളിൽ വിരിഞ്ഞിരിക്കുന്ന റോസാപ്പൂ കാണുവാൻ അരങ്ങത്ത് വീട്ടിൽ നിരവധി പേരാണ് എത്തുന്നത്.
Eng­lish Sum­ma­ry: rose flower
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.