Site iconSite icon Janayugom Online

റോസ്‌ലിന്റെ കൊലപാതകം: പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഇലന്തൂര്‍ നരബലിയില്‍ റോസ്‌ലിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപെടുത്തും. കേസില്‍ നിലവിലെ പന്ത്രണ്ടു ദിവസത്തെ കസ്റ്റഡി അവസാനിക്കുമ്പോള്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയാകും ചോദ്യം ചെയ്യുക. റോസ്ലിനുമായി ഷാഫി സഞ്ചരിച്ച ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.

പ്രതികളുടെ മൊഴികള്‍ക്കപ്പുറം തെളിവുകള്‍ മുന്‍ നിര്‍ത്തിയാണ് അന്വേഷണം. കൂടുതല്‍ ഇരകള്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഷാഫിയുമായി ബന്ധമുള്ളവരുടെയും മാധ്യമങ്ങളില്‍ ഷാഫി സമീപിച്ചതായി വെളിപ്പെടുത്തിയവരുടെയും മൊഴി രേഖപെടുത്തുന്നുണ്ട്.

Eng­lish Sum­ma­ry: Roslin’s mur­der: Arrest of accused to be record­ed soon
You may also like this video

Exit mobile version