Site iconSite icon Janayugom Online

വനിതാ കമ്പാര്‍ട്ട്മെന്റുകളില്‍ യാത്രചെയ്ത 5,100 ലധികം പേരെ അറസ്റ്റ് ചെയ്തതായി ആര്‍പിഎഫ്

ലേഡീസ് കോച്ചുകളില്‍ അനധികൃതമായി പ്രവേശിക്കുകയും യാത്ര ചെയ്യുകയും ചെയ്ത 5,100ലധികം പേരെ അറസ്റ്റ് ചെയ്തതായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്. യാത്ര സുഗമമാക്കുന്നതിനും യാത്രക്കാര്‍ക്കിടയില്‍ സുരക്ഷിതത്വബോധം വളർത്തുന്നതിനുമായി ആർപിഎഫ് ഒരു മാസം നീണ്ടുനിൽക്കുന്ന പാൻഇന്ത്യ ഡ്രൈവ് ആരംഭിച്ചിരുന്നു. ഇതിലൂടെയാണ് ഇത്രയധികംപേര്‍ അറസ്റ്റിലായത്. നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടികൾ സ്വീകരിക്കുകയും 6.71 ലക്ഷം രൂപ പിഴയായി ഈടാക്കുകയും ചെയ്തതായും ആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. 

വികലാംഗർക്കായി നീക്കിവച്ചിരിക്കുന്ന കോച്ചുകളിൽ കയറുകയോ പ്രവേശിക്കുകയോ ചെയ്തതിന് ആറായിരത്തി 300ലധികം ആളുകൾ അറസ്റ്റിലായി. 8,68,000 രൂപ പിഴയായി ഈടാക്കിയതായും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

Eng­lish Sum­ma­ry: RPF has arrest­ed more than 5,100 peo­ple who trav­eled in wom­en’s compartments

You may also like this video

Exit mobile version