ഭക്ഷണപ്രിയർക്ക് വെറൈയ്റ്റി ചലഞ്ചുമായി ഹൈദരാബാദിലെ ഒരു റസ്റ്റൊറന്റ്. 30 മിനിറ്റിനുള്ളിൽ റസ്റ്റൊറന്റിലെ ‘ബാഹുബലി താലി’ കഴിച്ച് തീർക്കുന്ന ആർക്കും ഒരു ലക്ഷം രൂപ സമ്മാനമാണ് റസ്റ്റൊറന്റിന്റെ ചലഞ്ച്. പ്രശസ്ത റസ്റ്റോറന്റ് ശൃംഖലയായ ‘നായിഡു ഗരി കുന്ദ ബിരിയാണി’ ജംബോ താലിയിൽ വെജിറ്റേറിയനും നോൺ‑വെജിറ്റേറിയനുമായ 30ലധികം ഇനങ്ങളുമായുള്ള ചലഞ്ചുമായി മുന്നോട്ട് വന്നിരിക്കുന്നത്.
“ബാഹുബലി താലി ഇവിടെ വളരെ പ്രസിദ്ധമാണ്. താലിയിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ സ്റ്റാർട്ടറുകൾ, നോൺ‑വെജിറ്റേറിയൻ ബിരിയാണി, ഫ്രൈഡ് റൈസ്, കൂൾ ഡ്രിങ്ക്‌സ് എന്നിവ ഉൾപ്പെടുന്ന 30 ഇനങ്ങളാണുള്ളത്. റെസ്റ്റോറന്റിന്റെ വർക്കിംഗ് പാർട്ണറായ കീർത്തി പറഞ്ഞു.
ഒരു താലിയുടെ വില 1800 രൂപയാണ്. പുതുതായി തുറന്ന കുക്കട്ട്പള്ളി ഹൗസിംഗ് ബോർഡ് കോളനി (കെപിഎച്ച്ബി) ശാഖയിൽ മൂവായിരത്തിലധികം ഉപഭോക്താക്കൾ ചലഞ്ച് ഏറ്റെടുത്തിരുന്നു. അവരിൽ രണ്ടുപേർക്ക് മാത്രമാണ് ഒരു ലക്ഷം വീതം ക്യാഷ് പ്രൈസ് ലഭിച്ചത്.
റെസ്റ്റോറന്റിന് ആന്ധ്രാപ്രദേശിൽ എട്ടിലധികം ഔട്ട്‌ലെറ്റുകൾ ഉണ്ട്, പ്രധാന ശാഖ വിജയവാഡയിലാണ്. കെപിഎച്ച്ബി ഔട്ട്‌ലെറ്റ് തെലങ്കാനയിലെ ആദ്യത്തേതാണ്.
English Summary: Rs 1 lakh prize if you eat ‘Baahubali Thali’ in half an hour: A restaurant with a challenge for foodies
You may like this video also