Site iconSite icon Janayugom Online

കിലോയ്ക്ക് 50 രൂപ; തക്കാളി വണ്ടികൾ ഇന്നുമുതൽ

പൊതുവിപണിയിലെ പച്ചക്കറികളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തക്കാളി വണ്ടികൾ എന്ന പേരിൽ സംസ്ഥാന കൃഷി വകുപ്പ് നടത്തിയ വിപണി ഇടപെടൽ നാടിന് ആശ്വാസമാകുന്നു. തക്കാളിയും മറ്റു പച്ചക്കറി വിഭവങ്ങളുമായി 28 വണ്ടികളാണ് സംസ്ഥാനത്തു ഇന്നലെ മുതൽ ഓടിത്തുടങ്ങിയത്. ഇടനിലക്കാരെ ഒഴിവാക്കി കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ സഞ്ചരിക്കുന്ന വിപണി സംവിധാനമായ തക്കാളി വണ്ടികളിലൂടെ ഉപഭോക്താക്കളുടെ അടുത്തെത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. തക്കാളി വണ്ടികളുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച കൃഷിമന്ത്രി പി പ്രസാദ് തിരുവനന്തപുരത്ത് നിർവഹിച്ചിരുന്നു. പച്ചക്കറികളുടെ വിലയിൽ അസന്തുലിതാവസ്ഥ ഉണ്ടാകുന്ന ഘട്ടങ്ങളിൽ ഇനി മുതൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിലസ്ഥിരത ഉറപ്പാക്കുന്നതിനായി സാധ്യമാകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുവാനും ഹോർട്ടികോർപ്പിന്റെയും വിഎഫ്‌പിസികെ യുടെയും വിപണി ഇടപെടൽ കൂടുതൽ ശക്തമാക്കുവാനും ഒരു സമിതി രൂപീകരിക്കുവാൻ കഴിഞ്ഞദിവസം കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തിരുന്നു .

ഇതിന്റെ അടിസ്ഥാനത്തിൽ കൃഷിവകുപ്പ് സെക്രട്ടറി അധ്യക്ഷനായും കൃഷി ഡയറക്ടർ കൺവീനറായും ഒരു സമിതി രൂപീകരിച്ചു. കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറി, പ്ലാനിങ് ആന്‍ഡ് മാർക്കറ്റിങ് വിഭാഗം അഡീഷണൽ ഡയറക്ടർമാർ, ഹോർട്ടികോർപ്പ് എം ഡി, വിഎഫ്‌പിസികെ സി ഇ ഒ, ഡബ്ല്യുടിഒ സെൽ സ്പെഷ്യൽ ഓഫീസർ എന്നിവർ സമിതി അംഗങ്ങൾ ആയിരിക്കും. ഈ സമിതി എല്ലാ ദിവസവും യോഗം ചേർന്ന് വിപണിയിലെ വില നിലവാരം പരിശോധിക്കുകയും ചെയ്യും. കൂടാതെ പച്ചക്കറി വിലയിൽ അസന്തുലിതാവസ്ഥ ഉണ്ടാകുന്ന ഘട്ടങ്ങളിൽ അന്യസംസ്ഥാനങ്ങളിൽനിന്നും പച്ചക്കറി ശേഖരിക്കുന്നതിനും വിപണിവില നിശ്ചയിക്കുന്നതിനും ഒരു സ്ഥിര സമിതി രൂപീകരിക്കുവാനും യോഗം തീരുമാനിച്ചിരുന്നു. കമായി വിഎഫ്‌പിസികെ വഴി സംഭരിച്ച് വിൽക്കുന്നുണ്ട്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 1937 വിപണന കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

eng­lish sum­ma­ry; Rs 50 per kg; Toma­to carts from today
you may also like this video;

Exit mobile version