Site iconSite icon Janayugom Online

മാതൃ വന്ദന യോജന പദ്ധതിക്ക്‌ 87.45 കോടി രൂപ അനുവദിച്ചു; ധനമന്ത്രി കെ എൻ ബാലഗോപാൽ

പി എം മാതൃ വന്ദന യോജന പദ്ധതിയുടെ സംസ്ഥാന വിഹിതം ഉൾപ്പെടെ 87.45 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും മാനദണ്ഡങ്ങൾക്കനുസരിച്ച് ധനസഹായം നൽകുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്. വനിത ശിശുവികസന വകുപ്പിന് കീഴിൽ നടപ്പാക്കുന്ന ഈ പദ്ധതിയുടെ മൊത്തം തുകയുടെ 40 ശതമാനം സംസ്ഥാന വിഹിതമാണ്. അതിനായി 34.98 കോടി രൂപയാണ് സംസ്ഥാനം നീക്കിവച്ചത്. ഈ വർഷം പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയത് 30 കോടി രൂപയായിരുന്നു. അതിനാൽ, 4.98 കോടി രൂപ അധികമായി അനുവദിക്കുകയായിരുന്നു.

Exit mobile version