Site iconSite icon Janayugom Online

ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന: സിപിഐ അപലപിച്ചു

രാമക്ഷേത്ര നിര്‍മ്മാണത്തിന് ശേഷമാണ് ഇന്ത്യക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അപലപിച്ചു. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളെയും ഭരണഘടനയുടെ അന്തസത്തയെയും അപമാനിക്കുന്ന പ്രസ്താവനയാണിത്. ഇന്ത്യയെ മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി നിര്‍വചിക്കുന്ന ഭരണഘടനയെക്കുറിച്ചുള്ള ആര്‍എസ്എസിന്റെ കാഴ്ചപ്പാടും അവഹേളനവുമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നും സിപിഐ അഭിപ്രായപ്പെട്ടു. ഭരണഘടനയ‍്ക്ക് വേണ്ടി പോരാടുന്നവരെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇതിനെതിരെ പ്രതികരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

Exit mobile version